
പത്തനംതിട്ട : ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ സാഹചര്യത്തിലാണ് കോടതി തിരുമാനം അറിയിച്ചത് . ഈ അരവണ ഭക്തർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതായിരുന്നു ഹർജ്ജി.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കർശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന. ഇക്കാര്യത്തിൽ ഒരുവിധ വീഴ്ചകളും പാടില്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു . ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ടൂം പരിശോധന നടത്താം. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കൂടാതെ പരിശോധനാ റിപ്പോർട്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിക്ക് കൈമാറണമെന്നും പറഞ്ഞു .
ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ആറ് ലക്ഷത്തിലധികം ടിൻ ആരവണയുടെ വിൽപ്പനയാണ് കേരള ഹൈക്കോടതി തടഞ്ഞത്. ഈ ആരവണയിൽ പരിശോധന നടത്താൻ അനുവദിക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെയും ആവശ്യം. എന്നാൽ ഈ അരവണ ഇനി ഭക്തർക്ക് വിൽക്കാൻ ആലോചിക്കുന്നില്ലെന്നില്ലെന്ന് ബോർഡ് സുപ്രീംകോടതിയിൽ പറഞ്ഞു.





