
തിരുവനന്തപുരം : തിരുനെൽവേലി – തെങ്കാശി സെക്ഷനിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 70 കിലോമീറ്ററിൽനിന്ന് 110-ലേക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി തീവണ്ടിസമയങ്ങളിൽ മാറ്റമുണ്ടാകും. ഏഴുമുതൽ മാറിയ സമയം നിലവിൽ വരും.
പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് രാവിലെ 4.40-നും, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് രാത്രി 11.30-നും പുറപ്പെടും. തിരുനെൽവേലി-ചെങ്കോട്ട എക്സ്‌പ്രസ് (നമ്പർ 06685) രാവിലെ ഏഴിനും തിരുനെൽവേലി-ചെങ്കോട്ട എക്സ്‌പ്രസ് (നമ്പർ-06681) രാവിലെ 9.45-നും പുറപ്പെടും





