
കണ്ണൂർ : കണ്ണൂരിൽ പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
സിബി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ തൃച്ചംബരത്തെ സങ്കീർത്ത്, ഒപ്പം കരിപ്പൂർ ചുണ്ടയിൽ ഹൗസിൽ ഹർഷൻ(17) എന്നിവർക്കാണ് പരിക്കേറ്റത്.
KL59 Z 4034 ടിആഗോ ഇലക്ട്രോണിക് കാറും MH 48 AS 4952 നമ്പർ കെടിഎം ബൈക്കുമാണ് കൂട്ടിയിടിച്ചത്.





