Kerala

മാഹിയിൽ കാറിൽ കഞ്ചാവ് കടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ

Please complete the required fields.




മാഹി: കാറിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഞ്ചാവുമായി 4 യുവാക്കൾ അറസ്റ്റിൽ. മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം മാഹി സി.ഐ എ ശേഖർ, പന്തക്കൽ പൊലീസ് ഔട്ട് പോസ്റ്റ് എസ്.ഐ പി.പി ജയരാജ് എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ 580 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പന്തക്കൽ ഇടയിൽപീടിക മെയിൻ റോഡിലാണ് വാഹന പരിശോധന നടത്തിയത്.

പ്രിയദർശിനി ബസ്സ്റ്റോപ്പിന് സമീപം സമീസിൽ എൻ മുഹമ്മദ് സായിദ് ഫോർസ് (24), പന്തക്കൽ ഹസ്സൻമുക്ക് ഫെബിനയിൽ പി.കെ മുഹമ്മദ് ഫിയസ് (23), പാറാൽ പഴയ പോസ്റ്റോഫീസിന് സമീപം ഗീതാലയത്തിൽ എം അലോക് (23), മാടപീടിക പാർസിക്കുന്ന് നെല്ലിക്കയിൽ ഇ ഷാരോൺ (24) എന്നിവർ സഞ്ചരിച്ച കാറിൽ നിന്നാണ് 30,000 രൂപ വിലമതിക്കുന്ന 580 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കാറും പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ പള്ളൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡിനായി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും

Related Articles

Leave a Reply

Back to top button