Thiruvananthapuram

സ്വപ്ന യാത്ര തീര്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം; ലക്ഷ്യം പൂര്‍ത്തിയാക്കാതെ അനസ് മടങ്ങി, ട്രക്കിടിച്ച് മരണം

Please complete the required fields.




കന്യാകുമാരി മുതൽ കശ്മീർ വരെ സ്കേറ്റിംഗ് ബോഡിൽ യാത്ര ചെയ്യാൻ പുറപ്പെട്ട അനസ് ഹജാസ് വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ കൽക്കയിൽ വച്ചായിരുന്നു അപകടം. അനസ് ഹജാസിനെ ഒരു ട്രക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് കഴിഞ്ഞ മെയ് 23 നാണ് സ്കേറ്റിംഗ് ബോർഡിലുള്ള യാത്ര തുടങ്ങിയത്.

യാത്ര അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കി നിൽക്കെയാണ് അനസിന് ദാരുണാന്ത്യം സംഭവിച്ചത്. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകൾ നടത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്ന അനസിന്‍റെ യാത്രാ വിശേഷങ്ങൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button