Kozhikode

സ്കൂളിന് സമീപം മദ്യ കടത്ത്; യുവാവ് പോലീസ് പിടിയിൽ

Please complete the required fields.




കോഴിക്കോട്  : മദ്യക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവ് പോലീസ് പിടിയിലായി. അഴിയൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം നാഷണൽ ഹൈവേയുടെ അരികിൽ വച്ച് അനധികൃതമായി മാഹി മദ്യം കടത്തിക്കൊണ്ടു പോകുന്നു എന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കോഴിക്കോട് എക്സൈസ് ഇന്റലിജിൻസ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലാണ് വിവരം കൈമാറിയത്. തുടർന്ന് നടന്ന പരിശോധനയിൽ പീലാത്തോട്ടത്തിൽ വീട്ടിൽ രാജൻ (38) എന്നയാളെ പിടികൂടുകയായിരുന്നു.

ഇദ്ദേഹം കൊയിലാണ്ടി താലൂക്കിലെ മൂടാടി വില്ലേജിൽ മുചുകുന്ന് സ്വദേശിയാണ്. 7.5 ലിറ്റർ മാഹി വിദേശ മദ്യം കടത്തിക്കൊണ്ട് പോയ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ.കെ. എം, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷാജി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനീഷ്. കെ, ശ്യാംരാജ്. എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബബിത ബി. സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button