Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

Please complete the required fields.




മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26), മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ പി വിഷ്ണു, എസ്.ഐ ടി.എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇരുവരും പ്രണയം നടിച്ചാണ് രണ്ടു കേസുകളിലായി 16 വയസ്സ് പ്രായമായ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. രണ്ടു വ്യത്യസ്ത കേസുകളിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും ഒരേ ദിവസം പിടിയിലായത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Back to top button