Kozhikode

പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം? നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ ഫ്ലെക്സുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

Please complete the required fields.




നാദാപുരം: നാദാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

നിരവ്, ചുഴലി, കാലിക്കുളമ്പ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് തകർക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുചക്ര വാഹനങ്ങളിലെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് ഈ അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടിയ യുഡിഎഫ് നേതൃത്വം സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനാധിപത്യപരമായ പ്രചാരണ പ്രവർത്തനങ്ങളെ അക്രമത്തിലൂടെ നേരിടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. സംഭവത്തിൽ കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി.

Related Articles

Back to top button