Kozhikode

ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തീകൊളുത്തി; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

Please complete the required fields.




കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കോഴിക്കോട് എലത്തൂരില്‍വച്ച് തീകൊളുത്തി യാത്രക്കാരൻ. അപകടത്തിൽ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഡി1 കോച്ചില്‍ യാത്രക്കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ട്രെയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരന്‍ സ്വകാര്യ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തലശേരി നായനാര്‍ റോഡ് സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്ക്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ രക്ഷപെട്ടുവെന്നാണ് പൊലീസ് ‍ നല്‍കുന്ന വിവരം.

Related Articles

Leave a Reply

Back to top button