Kozhikode

കോഴിക്കോട് ബസ് സ്റ്റാന്റ് ബലക്ഷയം; ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു

Please complete the required fields.




കോഴിക്കോട് ബസ് സ്റ്റാന്റിന്റെ ബലക്ഷയം പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചെന്നൈ ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് തന്നെ വിഷയം പരിഹരിക്കും. ബസ് സ്റ്റാൻഡ് സമുച്ചയ നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് അന്വേഷണത്തിന് ഉത്തരവായതാണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെടിഡിഎഫ്സി വഹിക്കേണ്ടി വരും. ഐഐടി റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണത്തിന് ഗൗരവം വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ബസ്റ്റാൻഡ് നിർമ്മാണം മുഴുവൻ നടന്നത് യുഡിഎഫ് കാലത്താണ്.

അതേസമയം, കെഎസ്ആർടിസി സമുച്ചയം അപകട ഭീഷണിയിലെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടപെടലുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ഗതാഗത വകുപ്പുമായി ഇന്ന് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമെന്നും അറിയിച്ചു.

ബലക്ഷയം കാരണം കെട്ടിടം ഒഴിയണമെന്ന ഉത്തരവ് വന്നതോടെ കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാണ്. എന്നാൽ നവീകരണത്തിനുള്ള ചിലവ് സർക്കാർ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരങ്ങൾ, ഏകദേശം 20 കോടിയോളം രൂപയുടെ ചിലവ് വരും. ഇത്തരത്തിൽ ഭീമമായ നഷ്ടമുണ്ടാകാനുള്ള കാരണം സർക്കാർ അന്വേഷിക്കും, അതിനുപിന്നിൽ കരാറുകാരൻ ആണോ അതോ ഉദ്യോഗസ്ഥരാണോ എന്ന് അന്വേഷിക്കും.

എന്നാൽ നവീകരണത്തിനുള്ള ബദൽ സംവിധാനം എവിടെ ഒരുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കെഎസ്ആർടിസി. നേരത്തെ പഴയ ബസ്റ്റാൻറ് പൊളിച്ച സമയത്ത് പരിമിതികൾക്കിടയിൽ പാവങ്ങാട് ഡിപ്പോയിലായിരുന്നു സ്റ്റാൻറ് പ്രവൃത്തിച്ചിരുന്നത്. ഏതായാലും നാലുമാസത്തിനുള്ളിൽ ബലക്ഷയം മാറ്റി പണി പൂർത്തിയാക്കും എന്നാണ് ഔദ്യോഗിക വിശദീകരണം. വർഷങ്ങളോളം ആരും ഏറ്റെടുക്കാതിരുന്ന വ്യാപാര സമുച്ചയം ഇക്കഴിഞ്ഞ മാസമാണ് അലിഫ് ട്രേഡേഴ്സിന് നടത്തിപ്പിനായി വിട്ടു നൽകിയത്.

Related Articles

Leave a Reply

Back to top button