Kozhikode

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ പ്ര​ച​ാര​ണ വാ​ഹ​ന​ത്തി​നു നേ​രെ അ​തി​ക്ര​മം

Please complete the required fields.




പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പേ​രാ​മ്പ്ര ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​നോ​യി അ​ട​യ്ക്കാ​പ്പാ​റ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ വാ​ഹ​ന​ത്തി​നു നേ​രെ കാ​യ​ണ്ണ​യി​ൽ അ​തി​ക്ര​മം. വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് മി​റ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. ഡ്രൈ​വ​റെ ക​യ്യേ​റ്റം ചെ​യ്യു​ക​യും മൈ​ക്ക് സെ​റ്റും ജ​ന​റേ​റ്റ​റും കേ​ടു വ​രു​ത്തു​ക​യും ചെ​യ്‌​തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കാ​യ​ണ്ണ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. കാ​യ​ണ്ണ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ങ്ങ​ളി​ലും വി​ജ​യ സാ​ധ്യ​ത​യി​ലും സി​പി​എ​മ്മി​നു വി​റ​ളി പി​ടി​ച്ച​താ​ണ് ഇ​ത്ത​രം അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ഇ​ത് തി​രി​ച്ച​റി​യു​മെ​ന്നും യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്,നേ​താ​ക്ക​ളാ​യ ക​ല്ലൂ​ർ മു​ഹ​മ്മ​ദ് അ​ലി, ബാ​ബു ത​ത്ത​ക്കാ​ട​ൻ, ടി.​പി. ച​ന്ദ്ര​ൻ, രാ​ജീ​വ് തോ​മ​സ്, സു​രേ​ഷ് വാ​ളൂ​ർ, വാ​സു വേ​ങ്ങേ​രി തു​ട​ങ്ങി​യ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ക്ര​മ​ണ​ത്തി​നെ​തി​രേ പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി. ശ്രീ​ധ​ര​ൻ, ക​ൺ​വീ​ന​ർ സ​ലാം, എം. ​ഋ​ഷി​കേ​ശ​ൻ, പൊ​യി​ൽ വി​ജ​യ​ൻ, പി.​സി. ബ​ഷീ​ർ, പി.​സി. അ​സൈ​നാ​ർ, വി.​സി. ഗി​രീ​ഷ് കു​മാ​ർ, സി. ​കെ. ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related Articles

Back to top button