
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അപകടം. ഉച്ചയ്ക്ക് 12.30ഓടെ പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകടകാരണം വ്യക്തമല്ല.
ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റതായാണ് വിവരം. എന്നാല്‍ പരിക്കുകള്‍ ഗുരുതരമുള്ളതല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു.





