Palakkad

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവം; ആക്രമണം ജോലിക്കു പോകുന്നതിനിടെ

Please complete the required fields.




പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശി ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മുൻപും വീട്ടിൽ കയറി യുവതിയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്.

പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ ഊർമിളയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. രണ്ടാം ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷ് ആണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ഇതിനുമുൻപും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുറച്ചുനാളായി ഇവർ അകന്നുകഴിയുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളുണ്ട്. ‌

Related Articles

Back to top button