
വൈത്തിരി: ഗുരുവായൂർ സ്വദേശിയായ വിവാഹ തട്ടിപ്പ് വീരനെ വൈത്തിരി പോലീസ് പിടികൂടി. നിരവധിയിടങ്ങളിൽ വിവാഹം കഴിച്ച ശേഷം ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന ഗുരുവായൂർ രായന്മാരാക്കാർ വീട്ടിൽ റഷീദി(41)നെയാണ് പുതുതായി വിവാഹം കഴിച്ച വീട്ടിൽ നിന്ന് പിടികൂടിയത്. വൈത്തിരിയിൽ നിന്നും 2011ൽ വിവാഹം കഴിച്ചു മുങ്ങിയ കേസിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്‌തത്.
നിർധനരായ സ്ത്രീകളെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുന്ന സ്വഭാവമാണ് പ്രതിക്ക് ഉള്ളതെന്നും പത്തോളം വിവാഹം കഴിച്ചതായാണ് ലഭ്യമാകുന്ന വിവരമെന്നും പൊലീസ് അറിയിച്ചു. മോഷണക്കേസിലും പ്രതിയാണ് ഇയാൾ. എ.എസ്.ഐ മുജീബുറഹ്മാൻ, സീനിയർ സി.പി.ഒ ശാലു ഫ്രാൻസിസ്, ഡ്രൈവർ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.





