Kozhikode

സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു; തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ്; ഡീസലടിക്കാന്‍ പിരിവും

Please complete the required fields.




കോഴിക്കോട്: സിൽവർ ലൈനിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിനിടയിൽ രസകരമായ സംഭവങ്ങളും. സമരത്തിൻ്റെ ഭാഗമായി റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ പൊലീസ് ബസ് വഴിയിൽ പണിമുടക്കുകയായിരുന്നു ഇതോടെ ഡീസൽ അടിക്കാൻ പോലും പൈസയില്ലേയെന്ന് പരിഹസിച്ചുകൊണ്ട് പ്രവർത്തകർ തന്നെ ബസ് തള്ളിനീക്കി പ്രതിഷേധിച്ചു.

ഡീസലടിക്കാനായി പ്രതീകാത്മകമായി ബക്കറ്റ് പിരിവും നടത്തി.
തുടർന്ന് മറ്റൊരു ബസ് എത്തിച്ചാണ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു.

പ്രകടനമായ എത്തിയ  പ്രവർത്തകരേ പ്രധാന ഗെയിറ്റിന് മുമ്പിൽ പോലിസ് തടഞ്ഞു തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരേ പോലിസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ടി. സിന്ദിഖ് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റതോടെ പ്രവർത്തകർ വയനാട് റോഡ് ഉപരോധിക്കുകയായിരുന്നു. ഇതേ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു.

റോഡിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ച പ്രവർത്തകരേ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് ബസ് വഴിയിൽ നിന്നുപോയതോടെ കോഴിക്കോട് വയനാട് റോഡിൽ വീണ്ടു ഗതാഗത തടസമുണ്ടാവുകയായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ബസ് പണിമുടക്കിയത്. ബസ് വഴിയിൽ നിന്ന് പൊയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡീസലടിക്കാൻ പണം വേണോ എന്നുള്ള തരത്തിൽ പൊലീസിനെതിരെ പരിഹാസവുമായെത്തി.

Related Articles

Leave a Reply

Back to top button