
കോഴിക്കോട് : കക്കയം കരിയാത്തുംപാറയിലെ തോണിക്കടവ് ഹാര്‍ട്ട് ഐലന്‍ഡ് വിനോദ സഞ്ചാര കേന്ദ്രത്തിന് തീപിടിച്ചു . ഇന്നലെ രാത്രി 9.30 ഓടെയാണ് തീ പടർന്നത്.
പെട്ടെന്ന് ആർക്കും തന്നെ തീപടർന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയില്ല. പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി തീ അണക്കാൻ ശ്രമം തുടങ്ങി.
ഇന്നലെ കക്കയത്ത് പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് ഈ കാട്ടിനുള്ളിലേക്കാണ് കയറിയത് എന്നാണ് നിഗമനം . പ്രദേശത്തെ അടിക്കാടുകൾക്ക് ആണ് തീ പിടിച്ചത് .





