
കോഴിക്കോട് : പേരാമ്പ്ര മൂരികുത്തിയില്‍ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ പുലര്‍ച്ച 2.30ഓടെയാണ് സംഭവം. സ്ഫോടകവസ്തു എറിഞ്ഞു. തയ്യുള്ളപറമ്പില്‍ ഫാത്തിമയുടെ വീടിന് നെരേയാണ് സ്ഫോടക വസ്തു എറിഞ്ഞത്.
സ്ഫോടകശേഷി കുറഞ്ഞ പടക്കമാണ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. നാശനഷ്ടങ്ങളില്ല. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.





