
തിരുവനന്തപുരം: ജനുവരി 2 മുതൽ 31 വരെയുള്ള റേഷൻ കടകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ജനുവരി 2 മുതൽ 7 വരെയും ജനുവരി 16 മുതൽ 21 വരെയും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ജനുവരി 9 മുതൽ 14 വരെയും ജനുവരി 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയും പ്രവർത്തിക്കും.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ജനുവരി 9 മുതൽ 14 വരെയും ജനുവരി 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ജനുവരി 2 മുതൽ 7 വരെയും ജനുവരി 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.





