Kozhikode

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അന്തേവാസി ചാടിപ്പോയി

Please complete the required fields.




കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. വിലങ്ങാട് സ്വദേശിയായ യുവാവാണ് ഏഴാം വാർഡിൽ നിന്ന് വ്യാഴാഴ്ച രാത്രി 7.45-ന് ചാടിപ്പോയത്. ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പുകാരനായ അച്ഛനെ വെട്ടിച്ചാണ് 24-കാരനായ യുവാവ് രക്ഷപ്പെട്ടത്.

വാർഡിൽ നിന്ന് അന്തേവാസി ചാടിപ്പോയത് സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണമാരംഭിച്ചു. സുരക്ഷാ വീഴ്ചയെത്തുടർന്ന് കഴിഞ്ഞ വർഷം അന്തേവാസികൾ ചാടിപ്പോയതിനെത്തുടർന്ന് ആശുപത്രിയിൽ 15 സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു.

11.30 -ഓടെ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ തിരച്ചിലിൽ അന്തേവാസിയെ പുതിയ സ്റ്റാൻഡിൽ കണ്ടെത്തി. മനസികരോഗ്യ കേന്ദ്രത്തിൽ തന്നെ തിരികെയെത്തിച്ചു.

Related Articles

Leave a Reply

Back to top button