
കോഴിക്കോട്: മൊഫ്യൂസൽ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.





