Kozhikode

വ്യാപാര‌സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നൽകി

Please complete the required fields.




കോഴിക്കോട് : വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണയാത്രയ്ക്ക് മുതലക്കുളം മൈതാനത്ത് സ്വീകരണം നൽകി. സമിതി രക്ഷാധികാരി കെ. ഹസ്സൻ കോയ ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ തയ്യാറാവണമെന്നും വ്യാപാരികൾ അതിഥികളോ അഗതികളോ അല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചരി, ജില്ലാ ജനറൽസെക്രട്ടറി ജിജി കെ. തോമസ്, കുഞ്ഞഹമ്മദ് ഹാജി, കെ.വി. അബ്ദുൾ ഹമീദ്, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, ബാപ്പു ഹാജി, സലിം രാമനാട്ടുകര, എ.വി.എം.കബീർ, മനാഫ് കാപ്പാട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button