Thiruvananthapuram
ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി ഒരു വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്.
രണ്ട് കോളേജ് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. ആറ്റിങ്ങൽ മണമ്പൂരിൽ ആണ് നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികളുടെ മേൽ പാഞ്ഞ് കയറിയത്. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു.
കെടിസിടി കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് ശ്രേഷ്ഠ. ബസ് കാത്ത് നിൽക്കുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്.





