Thiruvananthapuram

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്ക്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ സ്റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണു. രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്കേറ്റു. ഇന്ന് രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും ഇരിക്കുന്നിടത്തേക്കാണ് മരച്ചില്ല ഒടിഞ്ഞുവീണത്.

ഗാലറിക്ക് തൊട്ടുപിന്നിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. മരം വീണിടത്ത് നിരവധി കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടിമാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്ന സ്ഥലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. അഗ്‌നിരക്ഷാ സേനയെത്തി മരച്ചില്ലകള്‍ മുറിച്ചുമാറ്റി.

Related Articles

Leave a Reply

Back to top button