Thrissur

പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Please complete the required fields.




തൃശൂർ: വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിന്‍റ് ഡയറക്‌ടറും സ്കൂൾ യുവജനോത്സവത്തിന്‍റെ ആസൂത്രകനും കൂടിയാണ് അദ്ദേഹം.

ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലാണ് താമസം. ആരോഗ്യപരമായ അവശതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ദിവസങ്ങൾക്കു മുമ്പാണ് തിരികെ വീട്ടിലെത്തിയത്.

1957 ൽ ഇഎംഎസ് സർക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപയ്ക്ക് നൽകി.

വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.

ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം നൂറു വയസു തികയുംവരെ 30 തവണ ഹിമാലയ യാത്രകൾ നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button