Kerala

മഴക്കെടുതി; നിയമസഭാ സമ്മേളനം പുനഃക്രമീകരിക്കും

Please complete the required fields.




നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിക്കാൻ ആലോചന. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന.

ഈ മാസം 20 -ാം തീയതി ആവശ്യമായ എംഎൽഎമ്മാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും തുടർന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്.

Related Articles

Leave a Reply

Back to top button