Kozhikode

കേരള ബാങ്കിന്റെ സംരംഭക വായ്പാ വിതരണവും ഇടപാടുകാരുടെ സംഗമവും സംഘടിപ്പിച്ചു

Please complete the required fields.




കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി കേരള ബാങ്ക് ആവിഷ്‌കരിച്ച കെ ബി സ്മാര്‍ട്ട് എം.എസ്.എം.ഇ വായ്പാ വിതരണവും കേരള ബാങ്ക് കക്കട്ടില്‍ ശാഖയിലെ ഇടപാടുകാരുടെ സംഗമവും സംഘടിപ്പിച്ചു. കക്കട്ടില്‍ പുത്തലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി കെ ബി സ്മാര്‍ട്ട് വായ്പ വിതരണം നിര്‍വ്വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു അധ്യക്ഷത വഹിച്ചു.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ വിദ്യാഭ്യാസ വായ്പയും കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് സുവിധ പ്ലസ് വായ്പയും വിതരണം ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ കെ വിജയന്‍, കക്കട്ടില്‍ റൂറല്‍ ബാങ്ക് സെക്രട്ടറി ദയാനന്ദന്‍ കരിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ മാനേജര്‍ എല്‍ പി ബിനു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ്, എഫ്.എല്‍.സി കൗണ്‍സിലര്‍ ജി പ്രീത എന്നിവര്‍ ക്ലാസെടുത്തു. ഏരിയാ മാനേജര്‍ വൈ എം രാജന്‍ സ്വാഗതവും ശാഖാ മാനേജര്‍ വി പി രാഗിഷ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button