Kozhikode

കൊടുവള്ളി എം പി സി ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Please complete the required fields.




കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി എം.പി.സി ജംഗ്ഷനിൽ കെ.എസ്‌.ആർ.ടി.സി ബസ്സിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന് ഗുരുതര പരിക്ക്‌. ഇന്ന് വൈകിട്ട്‌ 7.15നാണ് അപകടം സംഭവിച്ചത്‌. ബൈക്ക്‌ യാത്രകാരനെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഹീറോ ഹോണ്ട പാഷ്യൻ പ്രോ ബൈക്ക്‌ ആണ് അപകടത്തിൽ പെട്ടത്‌. അപകടം സംഭവിച്ച ബൈക്ക്‌ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.അപകട കാരണം കെ.എസ്‌.ആർ.ടി.സിയുടെ അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കോഴിക്കോട്‌-വയനാട്‌ റോഡിൽ കെ.എസ്‌.ആർ.ടി.സിയുടെ അമിത വേഗത കാരണം അപകടങ്ങൾ പതിവ്‌ കാഴ്ചയാവുകയാണ്. ദേശീയപാതയിൽ ഏറ്റവും തിരക്കും വീതിയും കുറഞ്ഞ പ്രധാന സ്ഥലങ്ങളിൽ പോലും അശ്രദ്ധമായുള്ള ഓവർടേക്കും അമിത വേഗതയിലുമാണ് കെ.എസ്‌.ആർ.ടി.സി ബസ്സുകൾ ചീറിപ്പായുന്നത്‌. മോട്ടോർ വാഹന വകുപ്പും പോലീസും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്‌.

Related Articles

Leave a Reply

Back to top button