Kozhikode
കൊടുവള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘ജലം ജീവാമൃതം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

കൊടുവള്ളി : കൊടുവള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘ജലം ജീവാമൃതം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ഒ.കെ. മുഹമ്മദലി അധ്യക്ഷനായി.
നഗരസഭാ കൗൺസിലർ കെ.സി. സോജിത്ത്, പക്കർ പന്നൂർ, റഷീദ് പി.സി. പാലം, എ.കെ. അബ്ദുൽ മജീദ്, സലീം നെച്ചോളി, എൻ.ടി. ഷാഹുൽ ഹമീദ്, കെ. വേലായുധൻ, സെക്രട്ടറി വി. പ്രജീഷ് എന്നിവർ സംസാരിച്ചു.





