Thrissur

വിൽപ്പനക്കായി സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

Please complete the required fields.




തൃശ്ശൂർ : വിൽപ്പനക്കായി സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി. നെടുമ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ അനീഷ് ( 32) ആണ് പിടിയിലായത്.

8 ഗ്രാം വീതമുള്ള 48 ചെറിയ പൊതികളിലായി കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പുതുക്കാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.പുതുക്കാട് എസ്ഐ സൂരജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Back to top button