
ബംഗളൂരു: പിറന്നാളാഘോഷത്തിന്റെ ഭാഗമായി വാങ്ങിയ കേക്ക് കഴിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു.കെ.പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാലരാജു- നാഗലക്ഷ്മി ദമ്പതികളുടെ മകൻ ധീരജാണ് മരിച്ചത്.
കേക്ക് കഴിച്ച കുട്ടിയുടെ മാതാപിതാക്കൾ ഗുരുതര നിലയിൽ കിംസ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്.
ഏത് ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയതെന്നറിയാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പൊലീസും.





