
കൊച്ചി: സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു . പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രവർത്തി ദിനം കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറഞ്ഞു. ഒപ്പം പ്രവർത്തി ദിനം കുറവായതിനാല്‍ സിലബസ് പൂർത്തിയാക്കാന്‍ പ്രയാസമാണെന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി . അതുപോലെ ഹർജി പരിഗണിച്ച ഹൈക്കോടതി, 10 ദിവസത്തിനകം മറുപടി നൽകാൻ സർക്കാരിന് നിർദ്ദേശം നല്കി.





