Kerala

തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും

Please complete the required fields.




തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദർശനത്തിന് വെർച്വൽ ക്യു വഴിയാണ് ബുക്കിംഗ്. ഈ മാസം 21വരെയാണ് പൂജകൾ. നാളെ മുതൽ മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം.

ഇതിനായി പൊലീസിന്റെ വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ സർട്ടിഫിക്കറ്റും അല്ലാത്തവർ ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം.

Related Articles

Leave a Reply

Back to top button