Kozhikode

സ​മ​സ്ത ആ​ദ​ര്‍​ശ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു

Please complete the required fields.




കോ​ഴി​ക്കോ​ട്: കോഴിക്കോട്: സമസ്തയുടെ ആദര്‍ശ സമ്മേളനത്തിന് ഒഴുകിയെത്തിയത് ജനസാഗരം. തെക്കുമുതല്‍ വടക്കു വരെയുള്ള സമസ്തയുടെ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയിരുന്നു. സമസ്തയുടെയും പോഷക സംഘടനകളുടെയും പതാകയേന്തിയ ബസുകളും വാനുകളും കൊണ്ട് കോഴിക്കോട് നഗരം ഉച്ചയ്ക്ക് മുമ്പെ തന്നെ നിറഞ്ഞിരുന്നു.

ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് വലുതും ചെറുതുമായ വാഹനങ്ങളില്‍ കോഴിക്കോട് കടപ്പുറത്തേക്ക് എത്തിയത്. അസര്‍ നിസ്‌കാരത്തിന് നഗരത്തിലെ മുഴുവന്‍ പള്ളികളിലും സമസ്തയുടെ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. ജില്ലയുടെ പ്രധാന പ്രവേശന കവാടം മുതല്‍ വിഖായ വളണ്ടിയര്‍മാര്‍ സമ്മേളന നഗരിയിലേക്കുള്ള വഴി തെളിയിച്ചു കൊടുക്കാന്‍ നിലയുറപ്പിച്ചു.

ഹ​ദീ​സ് നി​ഷേ​ധം മ​ത​നി​രാ​സ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ലെ ന​വീ​ന​വാ​ദി​ക​ളി​ല്‍ പ​ല​രും ഹ​ദീ​സ് നി​ഷേ​ധ ആ​ശ​യ​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്ന​വ​രു​ന്നു​വെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സ​മ​സ്ത ആ​ദ​ര്‍​ശ സ​മ്മേ​ള​നം ക​ട​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​വ​ലം യു​ക്തി​യ​നു​സ​രി​ച്ച് മ​ത​നി​യ​മ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​ത് ഇ​സ്‌​ലാ​മി​ന്‍റെ രീ​തി​യ​ല്ല. മ​ത​വി​ധി​ക​ള്‍ മ​നു​ഷ്യ​യു​ക്തി ഉ​പ​യോ​ഗി​ച്ച​ല്ല ക​ണ്ട​ത്തേ​ണ്ട​തെ​ന്നും ഇ​സ്‌​ലാ​മി​ന്‍റെ ത​നി​മ നി​ല​നി​ര്‍​ത്തു​ക​യാ​ണ് സ​മ​സ്ത ഇ​ക്കാ​ലം വ​രെ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ഇ​സ്‌​ലാ​മി​നെ ത​ക​ര്‍​ക്കു​ന്ന​തി​നാ​യി പ്ര​മാ​ണ​ങ്ങ​ളി​ല്‍ കൈ​വെ​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ല്ലാ മ​ത​വി​രു​ദ്ധ​രും ചെ​യ്തി​രു​ന്ന​ത്. മു​സ്‌​ലിം​ക​ളെ പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്കു​ന്ന​വ​രു​മാ​യി സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ര്‍ രാ​ജ്യ​ത്തെ​യും രാ​ജ്യ​പാ​ര​മ്പ​ര്യ​ത്തെ​യും ഒ​റ്റു​കൊ​ടു​ക്കു​ന്ന​വ​രാ​ണ്. ത​ങ്ങ​ളു​ടെ വ്യ​ക്തി​താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ല്‍ മു​ജാ​ഹി​ദ് വി​ഭാ​ഗ​ത്തി​ന്‍റെ രീ​തി​യാ​ണെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

കോഴിക്കോട് വെങ്ങളം ബൈപാസിന്റെ പ്രധാന പ്രവേശന ഭാഗത്തും രാമനാട്ടുകരയിലും പ്രധാന ബൈപാസിലും നിലയുറപ്പിച്ചതിനു പുറമെ നഗരത്തിലെ പ്രധാന ഇടങ്ങളിലും വിഖായയുടെ നീലപ്പടയാളികള്‍ സമസ്തയുടെ കൊടിയും പിടിച്ചാണ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്.

സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.
സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്ര​ത്ത് പ്രാ​ര്‍​ഥ​ന നി​ര്‍​വ​ഹി​ച്ചു. സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും, എം.​ടി അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ച്ചു. പി.​പി. ഉ​മ​ര്‍ മു​സ്‌​ലി​യാ​ര്‍ കൊ​യ്യോ​ട്, സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, യു.​എം. അ​ബ്ദു​റ​ഹി​മാ​ന്‍ മു​സ്‌​ലി​യാ​ര്‍, എം.​കെ. മൊ​യ്തീ​ന്‍ കു​ട്ടി മു​സ്‌​ലി​യാ​ര്‍, എം.​കെ. കു​ഞ്ഞി മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍, കെ. ​ഉ​മ​ര്‍ ഫൈ​സി, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്‌​വി, കെ.​ടി. ഹം​സ മു​സ്‌​ലി​യാ​ര്‍, പി.​കെ. ഹ​സ​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ ആ​ദൃ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related Articles

Leave a Reply

Back to top button