
കോഴിക്കോട് : സാമ്പത്തിക ഇടപാടിനെച്ചാല്ലിയുണ്ടായ തർക്കത്തിലും അക്രമത്തിലും യുവതിക്ക് പരിക്കെന്ന് പരാതി. വെള്ളിമാടുകുന്ന് സ്വദേശി കിരൺമയിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കിരൺമയിയും അമ്മയും നെച്ചൂളിയിൽ താമസിക്കുന്ന ഷിജുവിന്റെ വീട്ടിലെത്തിയിരുന്നു. സാമ്പത്തികഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷിജുവും ചികിത്സതേടി.