Palakkad

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Please complete the required fields.




പാലക്കാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം.എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്.
സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Related Articles

Back to top button