Kozhikode

പേരാമ്പ്രയിൽ അധ്യാപകൻ മരിച്ച നിലയിൽ; സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11–ാം പ്രതിയുടെ പിതാവ്

Please complete the required fields.




പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി.

പന്തിരിക്കര പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം. പിള്ളപ്പെരുവണ്ണ ഗവ.എൽപി സ്കൂൾ അധ്യാപകനാണ്.

ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ് ഭാര്യ മേരി മിറാൻഡ. മകൾ: അരുണിമ (വിദ്യാർഥി). സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Back to top button