
കോഴിക്കോട് : കോഴിക്കോട്ടെ ഫുട്ബാൾ ആരാധകൻ ഓട്ടോ ചന്ദ്രൻ നിര്യാതനായി. ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ചയാളാണ് വിടപറഞ്ഞത്.
കോഴിക്കാട്ട് ഫുട്ബാൾ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. നാഗ്ജി ഫുട്ബാൾ തുടങ്ങിയ 1952 മുതൽ ഗാലറിയുടെ ആവേശമായി ചന്ദ്രനുണ്ടായിരുന്നു.തോപ്പയിൽ കടപ്പുറത്തെ വീട്ടിൽ ഫുട്ബാളിന്റെ ചരിത്രമറിയാൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ സന്ദർശകരായിരുന്നു.





