IndiaTop News

മയക്കുമരുന്ന് കേസ്: ബാഹുബലി താരം റാണാ ദഗുബാട്ടിക്കും രാകുൽപ്രീത് സിങ്ങിനും എൻസിബി നോട്ടീസ്; ചോദ്യം ചെയ്യലിന് സെപ്റ്റംബർ എട്ടിന് ഹാജരാകാൻ നിർദ്ദേശം

Please complete the required fields.




ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുൽ പ്രീത് സിങ്, രവി തേജ എന്നിവർക്ക് നാർക്കോടിക്‌സ് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകി. സെപ്റ്റംബർ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിൽ 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

അടുത്തിടെ തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് നോട്ടീസ്. കള്ളപ്പണക്കേസിലും റാണാ ദഗുബാട്ടി, രാകുൽ പ്രീത് സിങ്,രവി തേജയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബർ എട്ടിന് ഹാജരാകാനാണ് എൻസിബി റാണാ ദഗുബാട്ടി, രാകുൽ പ്രീത് സിങ്,രവി തേജ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംവിധായകൻ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്.

കേസിലും റാണ ദഗുബാട്ടിയെയും രാകുൽ പ്രീതിനെയും രവി തേജയെയും ഇഡി ചോദ്യം ചെയ്യും. രാകുലിനോട് സെപ്റ്റംബർ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചാർമി കൗർ, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button