Thrissur

തൃശ്ശൂര്‍ ശക്തൻ സ്റ്റാൻ‍ഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Please complete the required fields.




തൃശ്ശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് ആക്രമണം. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാന്‍ഡില്‍ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം.

ഷാപ്പില്‍ നിന്നും സ്റ്റാന്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം.

Related Articles

Leave a Reply

Back to top button