Kozhikode
കെ എസ് ആര്‍ ടി ഡിപ്പോകളില്‍ മദ്യ ഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ താമരശ്ശേരിയില്‍ സത്യാഗ്രഹ സമരം നടത്തി
താമരശ്ശേരി: കെ എസ് ആര്‍ ടി ഡിപ്പോകളില്‍ മദ്യ ഷാപ്പ് തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മദ്യ വിരുദ്ധ സമിതി താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് മുമ്പില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാന്‍ എം ടി അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
സി വി അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് ഡി പി ഐ കൊടുവള്ളി നിയോജക മണ്ഡലം ജോ:സെക്രട്ടറി സിറാജ് തച്ചംപൊയില്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ അന്‍വര്‍ സാദത്ത്, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പന്‍ കണാട്ടി, സാജിര്‍ പരപ്പന്‍പൊയില്‍, ഹക്കീം കാരാടി, ബഷീര്‍ പത്താന്‍ എന്നിവര്‍ സംസാരിച്ചു.