Kozhikode

പൊയിൽക്കാവിൽ സർവീസ് റോഡിൽ ലോറി താഴ്ന്നു

Please complete the required fields.




പൊയിൽക്കാവ് : ടൗണിൽ അണ്ടർപ്പാസിന് സമീപം സർവീസ് റോഡിൽ വെള്ളക്കെട്ട് കാരണം റോഡിൽ അപകടാവസ്ഥ. ബുധനാഴ്ച രാവിലെ സിമൻറ്് കയറ്റിവന്ന ലോറി സർവീസ് റോഡിൽ താഴ്ന്നതുകാരണം ഈ റോഡ് വഴി കിഴക്ക് കാഞ്ഞിലശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ലോറി ഉയർത്തിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

റോഡുനിർമാണത്തിലെ അശാസ്ത്രീയതയും സർവീസ് റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങളും കാരണം ഈ ഭാഗത്ത് അപകടങ്ങൾകൂടിവരുകയാണ്. പൊയിൽക്കാവ് അണ്ടർപ്പാസിന് സമീപം സിമൻറ്് കയറ്റിയ ലോറി സർവീസ് റോഡിലെ ചെളിക്കുഴിയിൽ താഴുകയായിരുന്നു. റോഡുതകർച്ചകാരണം വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും കിഴക്കോട്ടും തെക്കുഭാഗത്തേക്കും പ്രവേശിക്കാനാവാതെ പ്രയാസപ്പെടുകയാണ്. സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് യാതൊരുപരിഗണനയും കരാറുകാർ നൽകുന്നില്ല.

Related Articles

Back to top button