
താമരശ്ശേരി: നവീകരണം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാതെ അപകടകരമാംവിധം തുറന്നിട്ട അഴുക്കുചാൽ, സ്ലാബിന് പകരം കോൺക്രീറ്റിങ്ങിന് ഉപയോഗിക്കുന്ന തകരഷീറ്റുകൾ മുകളിൽ അങ്ങിങ്ങായി നിരത്തിയിട്ട നടപ്പാത, പാതയോരമാകെ കാലുകുത്താൻ പറ്റാത്ത സ്ഥിതിയിലായതിനാൽ കച്ചവടമില്ലാതെ വലയുന്ന കച്ചവടക്കാർ…
താമരശ്ശേരി ടൗണിൽ എങ്ങുമെത്താത്താതെ നീളുന്ന ഓവുചാൽ നവീകരണമാണ് ഇങ്ങനെ യാത്രക്കാരെയും വ്യാപാരികളെയും കുഴക്കുന്നത്. മണ്ണിൽകടവ് മുതൽ അടിവാരംവരെയുള്ള ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായാണ് അഴുക്കുചാലും നടപ്പാതയും നന്നാക്കുന്നത്.





