Ernakulam

നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

Please complete the required fields.




കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ളതായിരുന്നു നടിയുടെ ഹർജി. എന്നാൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളിയ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനോടും അനുകൂല നിലപാടാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ സർക്കാർ കോടതിയിലെത്തി കൂടുതൽ സമയം തേടിയിരുന്നു. ഇത് അംഗീകരിച്ച കോടതി ഒന്നര മാസം കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button