Kerala

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം

Please complete the required fields.




കായംകുളം : അമിത വേഗതയിൽ അലക്ഷ്യമായി ഓവർ ടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയിൽ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമമാണ് മരിച്ചത്.

തട്ടാരമ്പലം റോഡിൽ തട്ടാവഴി ജങ്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കായംകുളത്തേക്ക് വരികയായിരുന്ന സുമം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button