
പത്തനംതിട്ട: അടൂർ ഹോമിയോ ഡിസ്പെൻസറി അറ്റൻഡർ മരിച്ച നിലയിൽ .അടൂർ കണ്ണംങ്കോട് ചെറു തിട്ടയിൽ ഷെഫീഖിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ജോലി ചെയ്യുന്ന അടൂർ നഗരസഭ ഡിസ്പെൻസറിക്കു സമീപത്തുള്ള
പുരയിടത്തിലാണ് രാത്രിയോടെ മൃതദേഹം കണ്ടെത്തിയത് . അംഗപരിമിതനായ ഷെഫീഖിൻ്റെ മുച്ചക്ര വാഹനം മൃതദേഹത്തിനു സമീപത്തായി പാർക്കു ചെയ്ത നിലയിൽ ആണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു അടൂർ പോലീസ് അന്വേഷണം തുടങ്ങി.





