
കോഴിക്കോട്: വെണ്ണോലത്ത് – പുതിയോട്ടില്‍ റോഡിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വെണ്ണോലത്ത് – പുതിയോട്ടില്‍ റോഡ് നവീകരിച്ചത്.
ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയായി .ഉമ്മളത്തൂരില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.രവീന്ദ്രനാഥന്‍, എം.കെ ജയപ്രകാശ്, സി.ടി ഹരീഷ്, പി. ബാബുരാജ്, പി.എം സിദ്ധീക്ക്, പി. മനോഹരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.





