Ernakulam
കോതമംഗലത്ത് ദേശീയപാതയിൽ അപകടം; പിക് അപ്പിന് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി: കോതമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ ആൽബിൻ(21), അഭിരാമൻ(21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക് അപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഇരുവരേയും കോതമംഗതലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





