
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയർന്നുനിന്ന വിലയിൽ ഉണ്ടായ ഈ മാറ്റം ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. പവന് 1,09,360 രൂപ നല്‍കണം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ മാറ്റത്തിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളിയുടെ വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4635 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.18 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.





