
താമരശ്ശേരി: കാരാടിയില്‍ വയലില്‍ മാലിന്യം തള്ളി. കാരാടി പതിനെട്ടാം മൈല്‍ കാഡ്ബറി റോഡില്‍ രാത്രിയില്‍ വാഹനത്തിലെത്തിച്ച മാലിന്യം വയലിലേക്ക് ഒഴുക്കി വിട്ടത്. പ്രദേശത്ത് രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
റോഡില്‍ തെരുവ് വിളക്ക് ഇല്ലാത്ത ഭാഗത്താണ് മാലിന്യം ഒഴുക്കിയത്. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മാലിന്യം ഒഴുക്കിയതായി കണ്ടെത്തിയത്.
സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മലിന ജലമാണെന്നാണ് സംശയം. കടകളില്‍ നിന്നുള്ള പ്ലാസ്റ്റ് മാലിന്യങ്ങളും ഇതോടൊപ്പമുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.





