India

പാരാലിമ്പിക്സ് : ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം

Please complete the required fields.




ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം കരസ്ഥമാക്കിയത്.

ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്.

സ്വർണ നേട്ടം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ കായിക ലോകത്തിന്റെ സുപ്രധാന നിമിഷമാണ് ഇതെന്നാണ് അവനിയുടെ നേട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞത്.

Related Articles

Leave a Reply

Back to top button